അതിശയപ്പെടുത്തുന്ന ദൃശ്യ വിസ്മയങ്ങളുമായി നൻ പകൽ നേരത്ത് മയക്കം. മലയാള സിനിമയിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ സവിശേഷമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. അദ്ദേഹത്തിന്റെ നായകൻ മുതൽ നൻ പകൽ നേരത്ത് മയക്കം വരെയുള്ള ചിത്രങ്ങൾ അതിനുള്ള തെളിവാണ്.
വേളാങ്കണ്ണിയിൽ നിന്നും തിരിച്ചു വരുന്ന ഒരു ബസ്സിലെ യാത്രക്കാർക്കിടയിൽ ഉണ്ടാകുന്ന ഒരു സംഭവമാണ് കഥാതന്തു. തമിഴ്നാടിന്റെ ഗ്രാമീണ ഹൃദയ ഭൂമികയിലേക്കാണ് ആ ഗ്രാമീണ ഭൂമിയിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ മറ്റൊരാളായി മാറുന്നു. തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന അയാളെ അന്വേഷിച്ച് ബസിലെ യാത്രക്കാരും ഭാര്യയും കുടുംബവും ഗ്രാമത്തിലേക്ക് എത്തിച്ചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ അത്യാകർഷകമായി മാറ്റുന്നത്.
ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന് തിരുക്കുറലിന്റെ സന്ദേശത്തോടു കൂടിയാണ് സിനിമ ആരംഭിക്കുന്നത്. ഉറക്കത്തിനിടയിൽ നടക്കുന്ന ഈ യാത്രകൾ മലയാളി ഇന്നോളം കണ്ട് ശീലിച്ച കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ വലിയ കാഴ്ചകളിലേക്ക് സിനിമ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു.
മമ്മൂട്ടി, രാജേഷ് ശർമ, അശോകൻ, രമ്യ തുടങ്ങിയ താരങ്ങൾക്കൊപ്പം തന്നെ തമിഴ് സിനിമയിലെ ഏതാനും താരങ്ങളും വേഷമിടുന്ന ഈ ചിത്രത്തിൽ, സിനിമയ്ക്ക് ഒപ്പം തന്നെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കുക എന്ന ദൗത്യത്തിൽ സംവിധായകൻ 100% വിജയിക്കുന്നുണ്ട്
ഇത് എന്നുട് മണ്ണാണ് എന്ന് പറഞ്ഞ് സ്വന്തം മണ്ണിൽ ആർത്തലച്ചു വീണു കരയുന്ന ജെയിംസ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ മമ്മൂട്ടി എന്ന അതുല്യ പ്രതിഭയ്ക്ക് സാധിച്ചു. പഴയകാല തമിഴ് ശീലുകളെ സംബന്ധമായി ഓരോ രംഗങ്ങളിലും സന്നിവേശിപ്പിച്ചുകൊണ്ട് ചിത്രത്തെ മുന്നോട്ടു നയിക്കുന്ന രീതി പിന്തുടരുന്ന ചിത്രത്തെ പ്രാഥമികമായും അതിന്റെ ദൃശ്യഭാഷ തന്നെയാണ് ഏറ്റവും മികച്ചതാക്കി മാറ്റുന്നത്. രണ്ടാമതായി സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന സംഗീതമാണ്.
രശ്മി അനിൽ
Post Your Comments