കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കുന്ന ഹോട്ടലിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിന് നേരെയാണ്ആക്രമണമുണ്ടായത്.
Read Also:സോളർ പീഡനക്കേസിൽ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്
ഹോട്ടലിനടുത്ത് രണ്ടുതവണ ഉഗ്രസ്‌ഫോടനമുണ്ടാകുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു, ചൈനീസ് വ്യവസായികള്‍ അഫ്ഗാനിസ്ഥാനിലെത്തിയാല്‍ പതിവായി താമസിക്കാറുള്ള ഹോട്ടലാണിത്. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്റെ പ്രത്യേക ദൗത്യസംഘം സ്ഥലത്തെത്തിയെന്നാണ് സൂചന. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നത്.അതേസമയം, ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ല.
Post Your Comments