Latest NewsNewsക്രിസ്മസ് കൗണ്ട് ഡൗൺ

അറിയാമോ ഡിസംബറിലല്ല ജനുവരിയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നൊരു നാടിനെ കുറിച്ച്..  

ലോകമെമ്പാടും ഡിസംബറില്‍ മാസത്തിൽ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ജനുവരി മാസത്തില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നൊരു നാടുണ്ട്. അതാണ് എത്യോപ്യ. ജനുവരി ഏഴിന് ആഘോഷിക്കുന്ന എത്യോപ്യൻ ക്രിസ്തുമസ് അറിയപ്പെടുന്നത് ഗെന്ന എന്നാണ്.

ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം എന്നൊരു വലിയ പ്രത്യേകതയും ഈ നാടിനുണ്ട്. എത്യോപ്യൻ കലണ്ടറിലെ ഒരു വർഷത്തിൽ 13 മാസമാണ് ഉള്ളത്.

എല്ലാത്തിനെയും പോലെ തന്നെ എത്യോപിയക്കാരുടെ കലണ്ടറും നമ്മുടേതിൽ നിന്നും വ്യത്യസ്തമാണ്. ഗ്രിഗോറിയൻ കലണ്ടറിന് സമാനമല്ലാത്ത കലണ്ടറുകൾ പിന്തുടരുന്ന നിരവധി ഇടങ്ങൾ ലോകത്തുണ്ടെങ്കിലും വർഷത്തിൽ 12 മാസം എന്ന നിയമം എല്ലായിടത്തും പാലിക്കുന്നു. എന്നാല്‍ എത്യോപ്യൻ കലണ്ടർ പ്രകാരം വർഷത്തിൽ 13 മാസം ഉള്ളത് കൊണ്ട് തന്നെ, അവരുടെ ക്രിസ്തുമസ് കുറച്ചു വൈകിയാണ് വരുന്നത്. നമ്മുടെ നാട്ടിൽ വിശ്വാസികൾ 25 ദിവസം നോയമ്പ് നോൽക്കുമ്പോൾ എത്യോപിയക്കാർ 43 ദിവസം നോയമ്പ് നോൽക്കുക.

ക്രിസ്തുമസിന് 12 ദിവസം കഴിഞ്ഞു എത്യോപിയയിൽ ആഘോഷിക്കുന്ന മറ്റൊരു ചടങ്ങാണ് തിംകത് അഥവാ എപ്പിഫനി. ഈ ആഘോഷത്തിനു പിന്നിലുമുണ്ട് ധാരാളം കഥകൾ. ക്രിസ്മസ് ആഘോഷങ്ങൾ തിംകത് കഴിയുന്നതോടെ അവസാനിക്കുന്നു. അടുത്ത വർഷം വീണ്ടും ആഘോഷിക്കാം എന്ന പ്രത്യാശയോടെ വിശ്വാസികൾ അവരുടെ ജീവിതത്തിലേക്ക് മടങ്ങുന്നു.

ആഫ്രിക്കയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന എത്യോപ്യ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ  നിന്നും തികച്ചും വിഭിന്നമാണ്‌. ആഡിസ് അബാബ എന്ന എത്യോപ്യയുടെ തലസ്ഥാനഗരിയിലെ പ്രാചീനമായ ദേവാലയങ്ങൾ മുതൽ ആധുനികത തുളുമ്പുന്ന തെരുവുകൾ ഇവിടത്തെ മാറ്റ് കൂട്ടുന്നു. പുതിയ പുഷ്പം എന്നാണ് ആഡിസ് അബാബ എന്നതിന്റെ അർഥം.

ആഡിസ് മെർക്കറ്റോയാണ് ഈ നഗരത്തിലെ വലിയ മാർക്കറ്റുകളിലൊന്ന്. കിഴക്കൻ ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റു കൂടിയാണിത്.

ആഡിസ് അബാബയിൽ വരുന്ന ഏതൊരു സഞ്ചാരിയും ലൂസിയെ കാണാൻ പോകാറുണ്ട്. ഇവിടുത്തെ നാഷനൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 32 ലക്ഷം വർഷം പഴക്കം ഉള്ള  ഒരു അസ്ഥികൂടമാണ് ലൂസി. പഴയകാല എത്യോപിയയുടെ  അവശേഷിപ്പുകളിൽ പലതും നാഷനൽ മ്യൂസിയത്തിൽ കാണാം.

ആഡിസ് അബാബയിൽ നിന്ന്  മാറി സ്ഥിതി ചെയ്യുന്ന മൌണ്ട് എൻടൊട്ടോകുന്ന് സഞ്ചാരികളുടെ പറുദീസയാണ്. പുരാതനമായ ഒരു ദേവാലയം ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ എത്യോപ്യൻ ചക്രവർത്തി മേനാലിക് രണ്ടാമൻ പണി കഴപ്പിച്ച കൊട്ടാരവും ഇവിടെ സ്ഥിതി ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button