Latest NewsNewsIndia

ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നു: പരസ്യങ്ങൾക്കായി വൻ തുക ചെലവഴിക്കുന്നുവെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസം. ഭാരത് ജോഡോ യാത്രയിൽ ആളുകൾ കുറയുന്നുവെന്നാണ് പരിഹാസം. യാത്രയ്ക്കുള്ള പിന്തുണ കുറഞ്ഞതോടെ വൻ തുകയാണ് ഫേസ്ബുക്കിൽ പരസ്യത്തിന് വേണ്ടി ചെലവിടുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Read Also: തണുപ്പുകാലത്ത് ചർമ്മ സംരക്ഷണം ഉറപ്പുവരുത്താം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ ചിത്രം ബൂസ്റ്റ് ചെയ്യാനായി വൻ തുകയാണ് ചെലവഴിച്ചതെന്നാണ് വിവരം. ചിത്രത്തിന് വേണ്ടി ചെലവാക്കുന്ന തുകയുടെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് പ്രചരിക്കുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്രയിൽ കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ മകൾ പങ്കുചേർന്നിരുന്നു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയിൽ നിന്ന് രാവിലെ 6 മണിയോടെയാണ് യാത്ര ആരംഭിച്ചത്. കോട്ട-ലാൽസോട്ട് മെഗാ ഹൈവേയിൽ രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാർട്ടി പ്രവർത്തകരും സ്ത്രീകളും പങ്കാളികളായി.

Read Also: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button