ഓരോ കാലാവസ്ഥയിലും ചർമ്മ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പ്രായാധിക്യത്തിന്റെ ആദ്യ സൂചനകൾ ചർമ്മത്തിലാണ് പ്രതിഫലിക്കുക. അതിനാൽ, ചർമ്മത്തിന് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്. തണുപ്പുകാലത്തും ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
തണുപ്പുകാലങ്ങളിൽ ബെറി പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും സ്ട്രോബറി, ബ്ലൂബെറി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവയിൽ വിറ്റാമിൻ സി, ആന്റി- ഓക്സിഡന്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയതിനാൽ ചർമ്മ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ്.
Also Read: വെളുത്തുള്ളി പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പ്രത്യേക പങ്കുവഹിക്കുന്ന ഒന്നാണ് കൊളാജൻ. വെളുത്തുള്ളി, ബീൻസ് എന്നിവ കൊളാജന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, പ്രോട്ടീനിന്റെ കലവറ കൂടിയാണ് ബീൻസ്.
തണുപ്പുകാലങ്ങളിൽ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മറ്റൊന്നാണ് ഇലക്കറികൾ. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞതും, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടവുമായ ചീര കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. ചർമ്മ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പുറമേ, ആരോഗ്യത്തിനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്.
Post Your Comments