Latest NewsFoodChristmasക്രിസ്തുമസ് ആശംസകൾ

ക്രിസ്തുമസ് ആഘോഷത്തിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്

പ്ലം കേക്ക് ( 2 കിലോ പ്ലംകേക്ക്)

ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്. അയല്‍വീടുകളിലും ബന്ധുജനങ്ങള്‍ക്കും എല്ലാവർക്കും ഇത് സ്നേഹപൂർവ്വം കൊടുത്തുവിടാറുണ്ട്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

ചേരുവകൾ

1. മുന്തിരി വൈന്‍ – 150 മില്ലി

2. കറുത്ത ഉണക്കമുന്തിരി – 1/2 കിലോ

3. ഇഞ്ചി ഉണക്കിയത് – 50 ഗ്രാം

4. ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.

5. പഞ്ചസാര – 50 ഗ്രാം

6. ചെറുനാരങ്ങയുടെ തൊലി – 20 ഗ്രാം

7. ജാതിക്കാപ്പൊടി – 10 ഗ്രം

8. ഉപ്പ് – 5 ഗ്രാം

9. ചെറുനാരങ്ങ നീര് – 1

10. തേന്‍ – 25 മില്ലി

11. റം – 100 മില്ലി

ഫ്രൂട്ട് മിക്സിംഗ് ആണ് കേക്കിന്റെ ആദ്യത്തെ ഭാഗം. ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേയ്ക്ക്മുന്തിരി വൈന്‍,പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത്,ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, കറത്ത ഉണക്കമുന്തിരി, ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, റം എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക.

കേക്ക്

1. ബട്ടര്‍ – 250 ഗ്രാം

2. പഞ്ചസാര – 250 ഗ്രാം

3. മൈദ – 250 ഗ്രാം

4. ബേക്കിംഗ് സോഡ – 1ടീ.സ്പൂൺ

5. മുട്ട – 6

6. പഞ്ചസാര കരിച്ചത് – 20 ഗ്രാം

തയ്യാറാക്കുന്ന വിധം

250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അവ ക്രീം ആകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേയ്ക്ക്പഞ്ചസാര കരിച്ചത് ചേര്‍ക്കുക.കേക്കിന്കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ്, കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക. മൈദയിൽ ബേക്കിംഗ് സോഡ ചേർത്തിളക്കി വെക്കണം.മൈദ കുറച്ചു കുറച്ചാ‍യി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒരു മണിക്കൂർ എങ്കിലും സമയം വേണം കേക്ക് ബേയ്ക്കാവാന്‍ ‍.തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

കുറിപ്പ്

ഓരോ ചേരുവകൾ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാൻ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button