Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
UAELatest NewsNewsInternationalGulf

3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണം: നിർദ്ദേശം നൽകി ധനകാര്യമന്ത്രാലയം

അബുദാബി: 3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുളള കമ്പനികൾ 9% നികുതി നൽകണമെന്ന നിർദ്ദേശം നൽകി യുഎഇ ധനകാര്യമന്ത്രാലയം. ഇത്തരത്തിലുള്ള കമ്പനികൾ അടുത്ത വർഷം മുതൽ 9% കോർപറേറ്റ് നികുതി നൽകണമെന്നാണ് നിർദ്ദേശം.

Read Also: 55 പവന്‍ സ്വര്‍ണവും പണവും അവര്‍ ഇവിടെ കൊണ്ടുവന്ന് തന്നതാണ്, മോഷ്ടിച്ചതല്ല: ദുര്‍മന്ത്രവാദ ആരോപണം തള്ളി ആള്‍ദൈവം വിദ്യ

സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളമോ, വ്യക്തിഗത വരുമാനമോ ഈ പരിധിയിൽ വരില്ല. വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കുറവാണെങ്കിൽ നികുതി ഈടാക്കില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ചെറുകിട സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഈ ഇളവ് വളരെ പ്രയോജനപ്രദമാണ്.

അതേസമയം, വ്യക്തികളുടെ ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശ വരുമാനത്തിനോ വ്യക്തിഗത റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിനോ നികുതി വേണ്ട. പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന കമ്പനികളെയും ഫ്രീസോൺ കമ്പനികളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, നിക്ഷേപ ഫണ്ടുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയ്ക്ക് നൽകുന്ന സംഭാവനകൾക്കും നികുതി നൽകേണ്ടതില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: മതിയായ രേഖകളില്ലാതെ 25 ലക്ഷം രൂപ ട്രെയിനിൽ കടത്താൻ ശ്രമം : ഒരാൾ ആര്‍പിഎഫ് കസ്റ്റഡിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button