Latest NewsNewsTechnology

ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കാനൊരുങ്ങി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ട്വിറ്ററിന്റെ 'ട്വിറ്റർ ബ്ലൂ' സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്

ട്വിറ്ററിന്റെ പേയ്ഡ് വെരിഫിക്കേഷൻ സംവിധാനമായ ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 12 മുതലാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പുനരാരംഭിക്കുന്നത്. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. ബ്ലൂ ടിക്ക് പുനരാരംഭിക്കുന്നതിനോടൊപ്പം പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തുന്നുണ്ട്.

ട്വിറ്ററിന്റെ ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്. കൂടാതെ, 1080p വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കും. സബ്സ്ക്രിപ്ഷൻ എടുക്കുന്നവരുടെ അക്കൗണ്ട് കൃത്യമായ വെരിഫിക്കേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കിയതിനുശേഷം മാത്രമാണ് ബ്ലൂ ടിക്ക് നൽകുകയുള്ളൂ.

Also Read: സിപിഎം വോട്ടിന് വേണ്ടി വർഗീയതയേയും ഭീകരവാദത്തേയും കൂട്ടുപിടിക്കും: വി.മുരളീധരൻ

വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാനാണ് പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കിയതെങ്കിലും, നിരവധി സ്പാം അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ ലഭിച്ചതോടെയാണ് സബ്സ്ക്രിപ്ഷൻ താൽക്കാലികമായി നിർത്തലാക്കിയത്. സേവനം പുനരാരംഭിക്കുന്നതിനോടൊപ്പം ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന സബ്സ്ക്രിപ്ഷൻ നിരക്കുകളിലും വ്യത്യാസമുണ്ടെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button