Latest NewsIndiaNews

‘ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണ്, രാഷ്ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ’

മുംബൈ: ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണെന്നും രാഷ്ട്രീയത്തിൽ കുറുക്കു വഴികൾ സ്വീകരിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരം നേടാൻ ലക്ഷ്യമിടുന്നവർക്ക് സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുറുക്കുവഴി രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർ വികസനത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും രാഷ്ട്രത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ വളരെ വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറാമത് വന്ദേഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

‘ഇന്ന് സമൃദ്ധി മഹാമാർഗിലൂടെ നാഗ്പൂർ-മുംബൈ തമ്മിലുള്ള ദൂരം കുറച്ചു. ഈ ഹൈവേ 24 ജില്ലകളെ ആധുനിക കണക്റ്റിവിറ്റിയോടെ ബന്ധിപ്പിക്കുന്നു. ഇതുകൂടാതെ, കൃഷി, വിശ്വാസം, വിവിധ സ്ഥലങ്ങളിലെ ഭക്തർ, വ്യവസായങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ പോകുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ പോകുന്നു’ ഇവയൊക്കെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ വേഗതയ്ക്കുള്ള ഉദാഹരണമാണ്,’ പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button