KeralaLatest NewsNews

ലത്തീഫിന്റെ ശരീരത്തില്‍ 20ലേറെ മുറിവ്; അഫ്‌സാന്റെ തലയ്ക്ക് ചുറ്റും മുറിവുകള്‍; പ്രതി ലഹരി ഉപയോഗിച്ചെന്ന് സംശയം

തിരുവനന്തപുരം: വെഞ്ഞാറമൂട് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും പ്രതി അഫാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പിതാവിന്റെ സഹോദരനായ ലത്തീഫിന്റെ ശരീരത്തില്‍ 20ലേറെ മുറിവുകളുണ്ട്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു.

പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു. ഏത് തരം ലഹരിയെന്നു പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. മാതാവ് സാജിതയുടെ ശരീരത്തില്‍ നിന്ന് ആഭരണം നഷ്ടമായിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. അഫ്‌സാന്റെയും ഫര്‍സാനയുടേയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. സഹോദരന്‍ അഫ്‌സാന്റെ തലക്ക് ചുറ്റും മുറിവുകളുണ്ട്. മൂന്ന് മുറിവുകളും ആഴത്തിലുള്ളതാണ്.

പെണ്‍സുഹൃത്ത് ഫര്‍സാനയുടെ നെറ്റിയിലാണ് മുറിവ്. നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാന, സഹോദരന്‍ അഫ്‌സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയിരുന്നത്. മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്. ആദ്യം കൊലപ്പെടുത്തിയത് പിതൃമാതാവ് സല്‍മബീവിയെയാണ്. തുടര്‍ന്ന് പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവിരുത്തി കൊലപ്പെടുത്തി. സഹോദരനെയാണ് അവസാനം കൊലപ്പെടുത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button