IdukkiKeralaNattuvarthaLatest NewsNews

എംഡിഎം​എയു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ

ചെ​മ​ണ്ണ് മൊ​ട്ട​ല​യം ഭാ​ഗ​ത്ത് പ്ലാ​മൂ​ട്ടി​ൽ മോ​നി​ഷ് മോ​ഹ​ൻ ദാ​സ്, വാ​ഗ​മ​ണ്‍ പാ​റ​ക്കെ​ട്ട് പാ​ല​ക്ക​ൽ ശി​വ​ര​ഞ്ജി​ത്ത് ശി​വ​ൻ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഉ​പ്പു​ത​റ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം​ഡിഎംഎയു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ചെ​മ​ണ്ണ് മൊ​ട്ട​ല​യം ഭാ​ഗ​ത്ത് പ്ലാ​മൂ​ട്ടി​ൽ മോ​നി​ഷ് മോ​ഹ​ൻ ദാ​സ്, വാ​ഗ​മ​ണ്‍ പാ​റ​ക്കെ​ട്ട് പാ​ല​ക്ക​ൽ ശി​വ​ര​ഞ്ജി​ത്ത് ശി​വ​ൻ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ലൗ ജിഹാദ് ആരോപിച്ച് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നു, പ്രണയം പ്രണയമാണ് അതില്‍ ജിഹാദ് ഇല്ല: അസദുദ്ദീന്‍ ഒവൈസി

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. പീ​രു​മേ​ട് സി​ഐ ര​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ല​പ്പാ​റ ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ൽപെ​ട്ട മൂന്നു ഗ്രാം ​എംഡിഎംഎയാ​ണ് യു​വാ​ക്ക​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

എം​ഡിഎംഎ​യു​ടെ ഉ​റ​വി​ടെ​ത്തെ​പ്പ​റ്റി പൊലീ​സ് അ​ന്വേ​ഷി​ച്ചു വരികയാണ്. യു​വാ​ക്ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button