തിരുവനന്തപുരം: കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും അസംതൃപ്തര്‍ വൈകാതെ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മതനിരപേക്ഷ മനസ്സുള്ളവരൊന്നും യുഡിഎഫില്‍ തൃപ്തരല്ലെന്നും കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി.
മുഹമ്മദ് റിയാസിന്റെ വാക്കുകൾ ഇങ്ങനെ;
കേരളത്തില്‍ യുഡിഎഫ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. യുഡിഎഫിനകത്ത് മതനിരപേക്ഷ മനസ്സുള്ളവര്‍ തൃപ്തരല്ല. ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിന് വിരുദ്ധമായി ഇവിടെ ബിജെപി ആഗ്രഹിക്കുന്നത് പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാന്ദ് വിളിച്ചു പോരുന്നവരണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.
അടിമുടി മാറ്റം: 500 ജെറ്റ്‌ലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ
ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നു. ബിജെപിക്കും, കോണ്‍ഗ്രസിനും ഒരു പ്രസിഡന്റ് മതി എന്ന നിലയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ അതൃപ്തരാണ്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൗനമാണ്.
കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണ്. അവരുടെ നിലപാടുകളും അത്തരത്തിലുള്ളതാണ്. ഇതില്‍ കോണ്‍ഗ്രസിലും ലീഗിലും ഉള്ളവര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. അവര്‍ വൈകാതെ ഇടതുപക്ഷത്തെത്തും. ഇത് സ്വഭാവികമായി സംഭവിക്കാനിരിക്കുന്ന കാര്യമാണ് .
രാമക്ഷേത്ര നിര്‍മാണത്തിന് വെള്ളി ഇഷ്ടിക അയച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളും, പല സംസ്ഥാന ഘടകങ്ങളും. കശ്മീര്‍, ബീഫ് വിഷയങ്ങളില്‍, പാര്‍ലമെന്റില്‍ നിന്ന് അവര്‍ ഒളിച്ചോടി. ഹിമാചലില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിവില്‍ പോയി. അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട ഗതികേടിലാണ് നേതൃത്വം.
Post Your Comments