തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുകയാണ്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. എന്നാൽ, സോഷ്യൽ മീഡിയയിൽ പലരും ഇതിനെതിരെ പല തരത്തിൽ വിമർശനമുന്നയിക്കുന്നുണ്ട്. ഇന്ത്യയിൽ കിട്ടാത്ത എന്ത് ചികിത്സയാണ്, അമേരിക്കയിൽ കിട്ടുന്നതെന്നാണ് പലരുടെയും ചോദ്യം.
മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
80000 ഇന്ത്യൻ ഡോക്ടർസ് അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്, അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ഡോക്ടർസ് ഇന്ത്യക്കാരാണ്, ഇംഗ്ലണ്ടിൽ 50000 ഇന്ത്യൻ ഡോക്ടർസ് NHS ജോലി ചെയ്യുന്നു, അതേപോലെ വലിയൊരു ശതമാനം നേഴ്സസ് നമ്മുടെ കേരളത്തിൽ നിന്നുള്ളവരാണ്…!
ഇനി ലോകത്തിലെ പ്രശസ്തമായ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്…
ഇനി മായോ ക്ലിനിക് അവിടെ 50% ഇന്ത്യൻ ഡോക്ടർസ് ജോലി ചെയുന്നു..!
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി 60 ശതമാനത്തിനു മുകളിൽ ഇന്ത്യക്കാരാണ്…!
അമേരിക്കയിൽ കിട്ടുന്ന അതേപോലെയുള്ള അത്യാധുനിക മെഡിക്കൽ ടെക്നോളജി ഇന്ത്യയിലെ പല മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇവിടൊക്കെ ലഭ്യമാണ്, ഇത് എന്റെ അഭിപ്രായം അല്ല, പ്രശസ്തരായ ഡോക്ടർമാരോട് ചോദിച്ച് അറിഞ്ഞശേഷം മാത്രമാണ് ഈ കുറിപ്പടി….!
NB-വെറുതെ പറഞ്ഞു എന്ന് മാത്രം, എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ…!
Post Your Comments