KeralaLatest NewsNewsBusiness

ഹെൽത്ത് കെയർ നിക്ഷേപം സ്വീകരിക്കാനൊരുങ്ങി കാർകിനോസ്

കാർകിനോസിന്റെ സേവനങ്ങൾ കേരളത്തിലും ലഭ്യമാണ്

ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കാർകിനോസ്. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഓങ്കോളജി കേന്ദ്രീകൃതമായ ആരോഗ്യ സേവന സംവിധാനങ്ങളാണ് കാർകിനോസ് നൽകുന്നത്. കാർകിനോസ് ഹെൽത്ത് കെയറിൽ മയോ ക്ലിനിക് ന്യൂനപക്ഷ ഓഹരി നിക്ഷേപം നടത്തും.

കാർകിനോസ് ഹെൽത്ത് കെയർ ഇന്ത്യയിൽ ഡിസ്ട്രിബ്യൂട്ടഡ് കാൻസർ കെയർ ശൃംഖല മാതൃകയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, ക്രിസ് ഗോപാലകൃഷ്ണൻ, റോണി സ്ക്രൂവാല തുടങ്ങിയ പ്രമുഖർ കാർകിനോസ് ഹെൽത്ത് കെയറിലെ നിക്ഷേപകരാണ്.

Also Read: വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഉടൻ എത്തും

കാർകിനോസിന്റെ സേവനങ്ങൾ കേരളത്തിലും ലഭ്യമാണ്. എറണാകുളം, ഇടുക്കി ജില്ലകളിലായി കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ, മൂന്നാർ എന്നിവിടങ്ങളിൽ കാർകിനോസ് ഹെൽത്ത് കെയർ സേവനം ഉറപ്പുവരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button