Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച അമേരിക്കയിലേയ്ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക് പോകുന്നു. മേയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാവ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കും. പതിനെട്ട് ദിവസത്തേക്കാണ് യാത്ര. മെയ്‌ പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും.

മുഖ്യമന്ത്രി പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. അടുത്തയാഴ്ച മന്ത്രിസഭായോഗം 27ന് രാവിലെ 9ന് ഓണ്‍ലൈനായാണ് ചേരുക. ജനുവരിയില്‍ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പോയപ്പോള്‍ തന്നെ തുടര്‍ ചികിത്സ വേണ്ടി വരുമെന്ന് അറിയിച്ചതാണ്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്കുകളിലായതിനാല്‍ യാത്ര വൈകുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button