![](/wp-content/uploads/2022/07/mv-govindan-2.jpg)
തിരുവനന്തപുരം: വീണ്ടും മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ വിഷയത്തിൽ ലീഗും ആർഎസ്പിയും ശരിയായ നിലപാട് എടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് നിയമസഭയിൽ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നത്. മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെയും മുസ്ലിം ലീഗിനെ പ്രശംസിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.
മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ പറഞ്ഞത്. വർഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments