യുപിഐ മുഖാന്തരമുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രധാനമായും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സാധന, സേവനങ്ങൾ വിതരണം ചെയ്യുന്നതുവരെ അക്കൗണ്ടിൽ തന്നെ പണം നിലനിർത്തുന്ന സിംഗിൾ ബ്ലോക്ക് ആൻഡ് മൾട്ടിപ്പിൾ ഡെബിറ്റ് ഫീച്ചറാണ് ആർബിഐ അവതരിപ്പിക്കുന്നത്. ഇതോടെ, സാധന, സേവനങ്ങൾ വിതരണം ചെയ്യുന്ന മുറയ്ക്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകുന്നതാണ്.
പലപ്പോഴും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ വിതരണം വൈകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രയാസങ്ങൾ പുതിയ ഫീച്ചറിലൂടെ പരിഹരിക്കാൻ സാധിക്കുന്നതാണ്. കൂടാതെ, ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ കഴിയും. അതേസമയം, കച്ചവടക്കാരെ സംബന്ധിച്ച് പണം സമയബന്ധിതമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നതാണ്.
Also Read: നടൻ ശരത് കുമാർ ആശുപത്രിയിൽ
Post Your Comments