തിരുവല്ല: ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാർ യുവാവിനെ ആക്രമിച്ചതായി പരാതി. പെട്രോൾ പമ്പിലെ ജീവനക്കാരുടെ ആക്രമണത്തിൽ മുത്തൂർ സ്വദേശി രാഹുലിന് (21) പരിക്കേറ്റു.
Read Also : രണ്ട് മോഷണക്കേസുകളിൽ പ്രതി : മധ്യവയസ്കന് രണ്ടുവർഷം തടവും പിഴയും
വെള്ളിയാഴ്ച വൈകീട്ട് മണിപ്പുഴയിലെ പമ്പിലാണ് സംഭവം. ബൈക്കിൽ 100 രൂപയുടെ പെട്രോൾ അടിച്ചശേഷം ഗൂഗിൾ പേ ചെയ്യുന്നതിന് സാങ്കേതിക തടസ്സമുണ്ടായി. തുടർന്ന്, പമ്പിലെ ജീവനക്കാർ ചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ രാഹുൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ പമ്പ് മാനേജർ, കണ്ടാലറിയാവുന്ന മൂന്ന് ജീവനക്കാർ എന്നിവരുടെ പേരിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു.
Post Your Comments