Latest NewsNewsBusiness

നൂതന പഠന രീതികളുമായി വേദിക് ഇ- സ്കൂൾ, ആദ്യ ഘട്ട പദ്ധതിയിൽ അംഗമായത് 100 സ്കൂളുകൾ

സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഈ ലേണിംഗ് പ്ലാറ്റ്ഫോം സജ്ജമാക്കിയിട്ടുണ്ട്

സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന പഠനരീതി ലഭ്യമാക്കുന്ന വേദിക് ഇ- സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. വേദിക് ഇ- സ്കൂളിന്റെ ഉദ്ഘാടന കർമ്മം കൊച്ചിയിൽ ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ലഭ്യമാക്കാനാണ് വേദിക് ഇ- സ്കൂളുകൾ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 100 സ്കൂളുകളാണ് അംഗമായിട്ടുള്ളത്. ഈ സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഈ ലേണിംഗ് പ്ലാറ്റ്ഫോം സജ്ജമാക്കിയിട്ടുണ്ട്.

ഭാഷാ പഠനം, സ്കിൽ ഡെവലപ്മെന്റ്, സിവിൽ സർവീസ് പരിശീലനം, എൻട്രൻസ് കോച്ചിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരേ പാഠഭാഗം മൂന്ന് അധ്യാപകരിൽ നിന്ന് ഒരേസമയം പഠിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ വായിക്കുവാൻ സാധിക്കുന്നതാണ്. മത്സര പരീക്ഷകൾക്കും മാതൃകാ പരീക്ഷകൾക്കും പ്രത്യേകം തയ്യാറാക്കിയ ക്ലാസുകൾ, ലാംഗ്വേജ്, കരിയർ സോണുകൾ, സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് സോൺ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ലോ​റി ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മിച്ച രണ്ടുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button