പത്തനംതിട്ട: അവധിദിവസങ്ങള്‍ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. ഇതേ തുടര്‍ന്ന് ഇലവുങ്കല്‍ മുതല്‍ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്.
Read Also: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ
ശബരിമലയില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജന തിരക്കാണ് ഇന്നത്തേക്ക് കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വിര്‍ച്വല്‍ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതല്‍ സന്നിധാനം വരെ പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുല്ലുമേട് – സത്രം വഴിയും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹങ്ങള്‍ നിറഞ്ഞതോടെ ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ പോലീസ് റോഡില്‍ തടഞ്ഞു. നിലവില്‍ സന്നിധാനത്ത് ഉള്ള തീര്‍ത്ഥാടകര്‍ തിരിച്ചിറങ്ങിയാല്‍ മാത്രമേ ളാഹ മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പൂര്‍ണ്ണ പരിഹാരമാകൂ.
Post Your Comments