MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ബുള്ളറ്റ് ഡയറീസ്’: ടീസര്‍ പുറത്ത്

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബി3എം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

ഒരു ബുള്ളറ്റ് പ്രേമിയായിട്ടാണ് ധ്യാന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് ടീസര്‍ തരുന്ന സൂചന. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഫീര്‍ കാരന്തൂര്‍, പ്രൊജക്ട് ഡിസൈന്‍- അനില്‍ അങ്കമാലി, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button