ThrissurLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

ടവിലങ്ങ് കുന്നത്ത് സുമേഷിനാണ് (41) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടവിലങ്ങ് കുന്നത്ത് സുമേഷിനാണ് (41) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്.

Read Also : ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: വി ശിവൻകുട്ടി

2013-ൽ എടവിലങ്ങിൽ ആണ് സംഭവം. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി.കെ. പത്മരാജൻ, എ.എസ്.ഐമാരായ ബിജു ജോസ്, സുനിൽ കുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എൻ. സിനിമോൾ ഹാജരായി. പ്രോസിക്യൂഷൻ സഹായികളായി പൊലീസ് ഉദ്യോഗസ്ഥരായ രജനി, ഉണ്ണികൃഷ്ണൻ എന്നിവരും ഹാജരായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button