മുംബൈ: ഇന്ത്യയില്‍ 5-ജി സേവനം അതിവേഗം വ്യാപിക്കുന്നു. റിലയന്‍സ് ജിയോയും എയര്‍ടെല്ലും രാജ്യവ്യാപകമായി അവരുടെ 5ജി സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുകയാണ്. ഒക്ടോബര്‍ 1ന് 5-ജി സേവനങ്ങള്‍ ആരംഭിച്ചതു മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ (ഡിസംബര്‍ 7 വരെ) കവറേജ് വിപുലീകരിച്ചിട്ടുണ്ട്.
Read Also: ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും: മൊറോക്കോൻ കടമ്പ കടക്കാൻ പോർച്ചുഗൽ
രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയിലെ 50 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതായി അടുത്തിടെ പാര്‍ലമെന്റ് ചോദ്യോത്തര വേളയ്ക്കിടെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ഇന്ത്യയില്‍ 5ജി ലഭ്യമായ നഗരങ്ങളുടെ ലിസ്റ്റ് നോക്കാം.
എയര്‍ടെല്‍ 5ജി ലഭ്യമായ നഗരങ്ങള്‍:
ഡല്‍ഹി
സിലിഗുരി
ബംഗളൂരു
ഹൈദരാബാദ്
വാരണാസി
മുംബൈ
നാഗ്പൂര്‍
ചെന്നൈ
ഗുരുഗ്രാം
പാനിപ്പത്ത്
ഗുവാഹത്തി
പട്ന
ബംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പൂനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ട്, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പാട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ട് തുടങ്ങി വിമാനത്താവളങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാണ്.
ജിയോ 5ജി ലഭ്യമായ നഗരങ്ങള്‍:
ഡല്‍ഹി എന്‍സിആര്‍
മുംബൈ
വാരണാസി
കൊല്‍ക്കത്ത
ബംഗളൂരു
ഹൈദരാബാദ്
ചെന്നൈ
നാഥദ്വാര
പൂനെ
ഗുരുഗ്രാം
നോയിഡ
ഗാസിയാബാദ്
ഫരീദാബാദ്
ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങള്‍
വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ 5ജി സേവനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. 2023-ന്റെ തുടക്കത്തില്‍ 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ബിഎസ്എന്‍എല്ലും പദ്ധതിയിടുന്നുണ്ട്. 5ജി സേവനങ്ങള്‍ മധ്യത്തോടെയോ വര്‍ഷാവസാനത്തോടെയോ കമ്പനി അവതരിപ്പിച്ചേക്കും.
Post Your Comments