KeralaLatest NewsNews

ഓറഞ്ച് വേള്‍ഡ് ക്യാമ്പയിൻ: ഗാർഹിക പീഡന നിരോധന നിയമ നിർവ്വഹണ അവലോകനം സംഘടിപ്പിച്ചു

തൃശൂര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ഗാർഹിക പീഡന നിരോധന നിയമ (PWDV ACT) നിർവ്വഹണ അവലോകനം നടത്തി. നിർവ്വഹണ അവലോകനം ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ടി മഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ഗാർഹിക പീഡന നിരോധന നിയമത്തെ കുറിച്ചും നിയമസാധ്യതകളും സംശയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ നിയമത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തി ഗാർഹികപീഡനങ്ങളിൽ നിന്ന് മോചനം നേടിയവരുടെ യഥാർത്ഥ അനുഭവങ്ങൾ പങ്കുവച്ചു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് നേതൃത്വം നല്‍കുന്നതാണ് ‘ഓറഞ്ച് ദ വേള്‍ഡ്’ ക്യാമ്പയിന്‍. ഐക്യരാഷ്ട്രസഭയുടെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ വനിതാ സംരക്ഷണം ഓഫീസർ ലേഖ എസ്, വനിതാ ശിശു വികസന ഓഫീസർ പി മീര, ജില്ലാതല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കെ.കെ അംബിക, ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി.ജി, ലീഗൽ കൗൺസിലർ ചന്ദ്രതാര, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button