ഡൽഹി: ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ലെന്നും അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണെന്നും എന്നാല്‍, ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലിം രാജ്യത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് അസാധാരണമാണ്. മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരും പുരോഗമന വാദികളുമായ വര്‍ നാല് തവണ വിവാഹം കഴിക്കുന്നില്ല. ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല, അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്.’ ഗഡ്കരി പറഞ്ഞു.
മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് : അതീവ ജാഗ്രത
ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയകോണില്‍ നിന്ന് വീക്ഷിക്കരുതെന്നും നിയമം ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മുസ്ലിം പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം.
Post Your Comments