Latest NewsNewsIndia

മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് : അതീവ ജാഗ്രത

മഹാബലിപുരത്താണ് കാറ്റ് കരതൊടുക

ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുക. മാന്‍ദൗസ് മഹാബലിപുരത്തു നിന്നും 180 കിലോമീറ്റര്‍ അകലെ കരതൊടുമ്പോള്‍ 85 കിമീ വരെ വേഗമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Read Also: ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്‍റെ പദ്ധതി മുഖേനയല്ല: മന്ത്രി ചിഞ്ചുറാണി

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു കഴിഞ്ഞു. ഇന്ന് രാത്രിയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപം മാന്‍ദൗസ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീര മേഖലയില്‍ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ മലയോര ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button