
മണിമല: തമിഴ്നാട്ടിൽ നിന്നു മോഷ്ടിച്ച ടിപ്പർ ലോറിയുമായി മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് നാരാവൂർ ഭാഗത്ത് ചെറുകാത്തുമേൽ ഷിജിത്തിനെ(കുഞ്ഞാലി)യാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : എൻഡ് ഓഫ് സീസൺ ഓഫറിന് തുടക്കമിട്ട് നിപ്പോൺ ടൊയോട്ട, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കന്യാകുമാരിയിൽ ഓടിക്കൊണ്ടിരുന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയാണ് ഇയാൾ മോഷടിച്ചത്. മണിമല ചാമംപതാൽ ഭാഗത്ത് എത്തിയപ്പോൾ ലോറിയിലെ പെട്രോൾ തീർന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
മണിമല പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചതോടെ ലോറി മോഷ്ടിച്ചതാണെന്ന് മനസിലാവുകയായിരുന്നു. തുടർന്ന്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments