
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മാല കവരുകയും ചെയ്ത പ്രതി കരമന പൊലീസിന്റെ പിടിയിൽ. പാറശാല സ്വദേശി ജിത്തു എന്നു വിളിക്കുന്ന അജിത്ത് (18) ആണ് പിടിയിലായത്.
Read Also : തലസ്ഥാനം ഇന്ന് മുതല്‍ സിനിമാലഹരിയിൽ; 27-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് തുടക്കം
കരമന സ്വദേശിനിയായ 16കാരിയുടെ സ്വർണമാലയാണ് ഇയാൾ കളിയിക്കാവിള ഭാഗത്ത് വച്ച് മോഷ്ടിക്കുകയും പിന്നീട് ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
കരമന സിഐ സുജിത്ത്, എസ്ഐ സുധി, സിപിഒമാരായ ഷിജി വിൻസന്റ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments