തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വര്‍ഗീയതയ്‌ക്കെതിരെ നിലകൊള്ളുന്ന ആരുമായും ഒരുമിക്കുമെന്നും സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘മുസ്ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നാണ് കണ്ടിട്ടുളളത്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാര്‍ട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും സിപിഎം പറഞ്ഞിട്ടില്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്‌ഡിപിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോള്‍ ഞങ്ങള്‍ ശക്തിയായി ലീഗിനെയും വിമര്‍ശിച്ചിട്ടുണ്ട്,’ എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ലീഗുമായി സിപിഎം മുൻപും സഹകരിച്ചിട്ടുണ്ടെന്നും സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൽ ലീഗ് ഭാഗമായിരുന്നുവെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ലീഗ് എൽഡിഎഫിലേക്കു വരുമോയെന്ന ചോദ്യത്തിന് അതിൽ മൂർത്തമായ സമയത്തുമാത്രമേ മറുപടി പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments