കൊല്‍ക്കത്ത: അനധികൃത കോള്‍ സെന്റര്‍ നടത്തി പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ 15 പേര്‍ അറസ്റ്റില്‍. അനധികൃത കോള്‍ സെന്റര്‍ നടത്തി ഓസ്ട്രേലിയന്‍ പൗരന്മാരെ കബളിപ്പിച്ച സംഘത്തെ കൊല്‍ക്കത്ത പോലീസാണ് പിടികൂടിയത്. സംഘത്തിന്റെ സൂത്രധാരനായ പ്രതികാന്ത് സിങ്ങിന്റെ വസതിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബെഹാലയിലെ വീട്ടില്‍ നിന്നാണ് പ്രതികാന്ത് സിംഗ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 14 ലക്ഷം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും സ്റ്റാമ്പുകളും പണം എണ്ണുന്ന യന്ത്രവും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
മുഖം തിളങ്ങാൻ ഏത്തപ്പഴം ഫെയ്സ് പാക്ക്
പിടിയിലായ പ്രതികള്‍ ടെല്‍സ്ട്രാ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുകയും വിഓഐപി കോളുകള്‍ ചെയ്യുകയും ഇരകളില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ന്യൂ അലിപൂര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
‘ന്യൂ അലിപൂര്‍ മേഖലയില്‍ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ പിന്നിൽ പ്രതികാന്ത് സിംഗ് ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി. ന്യൂ അലിപൂരില്‍ നിന്ന് അറസ്റ്റിലായ രണ്ട് പ്രതികളില്‍ നിന്നും വീണ്ടെടുത്ത വാട്ട്സ്ആപ്പ് ചാറ്റുകളില്‍ പ്രതികാന്ത് സിംഗിന്റെ പങ്കാളിത്തം വ്യക്തമായിരുന്നു.’ പോലീസ് വ്യക്തമാക്കി.
Post Your Comments