മുഖത്തെ കരുവാളിപ്പും പാടുകളും അകറ്റി മുഖത്തിന്റെ തിളക്കം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് ഏത്തപ്പഴം. ധാരാളം ആന്റി- ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ചർമ്മത്തെ കൂടുതൽ മൃദുലമാക്കുന്നു. ചർമ്മ സംരക്ഷണത്തിന് ഏത്തപ്പഴം കൊണ്ടുളള ഫെയ്സ് പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഏത്തപ്പഴം ഫെയ്സ് പാക്കിനെക്കുറിച്ച് കൂടുതൽ അറിയാം.
പകുതി ഏത്തപ്പഴം എടുത്തതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പാൽ, അര ടേബിൾ സ്പൂൺ തേൻ, അൽപം റോസ് വാട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലായാൽ ഇവ മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഈ ഫെയ്സ് പാക്ക് ഉപയോഗിക്കുന്നതിലൂടെ, ചർമ്മത്തിന് ജലാംശം നൽകി പ്രകൃതിദത്ത മോയിസ്ച്യുറൈസറായി പ്രവർത്തിക്കാൻ സാധിക്കും.
Post Your Comments