Latest NewsKeralaNewsIndia

കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ തയ്യാറാകണം, ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയം: പീയൂഷ് ഗോയൽ

ഡൽഹി: ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയാറാകണമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.

2018ലെ പ്രളയകാലത്ത് 89,540 മെട്രിക്ക് ടൺ അരി കേന്ദ്രസർക്കാർ എഫ്സിഐ വഴി കേരളത്തിനു നൽകിയിരുന്നു. പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്ത‌രമായി വേണമെന്ന് കേന്ദ്രം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, അടുത്ത വർഷത്തെ സബ്‌സിഡിയിൽ നിന്ന്  205.81 കോടി രൂപ തിരിച്ചു പിടിക്കുമെന്ന നിർദ്ദേശത്തിനു വഴങ്ങി പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button