Latest NewsKeralaIndia

മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തമിഴ്‌നാട്ടിലും ആന്ധ്രാ, പുതുച്ചേരി തീരത്തും അതിശക്തമായ മഴ മുന്നറിയിപ്പ്

ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്ന ന്യൂനമര്‍ദ്ദം മാന്‍ഡോസ് ചുഴലിക്കാറ്റായി ഇന്ന് തമിഴ്‌നാട്-ആന്ധ്രാ തീരം തൊടും. മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇന്ന് ചുഴലി കരതൊടുക. വെള‌ളിയാഴ്‌ച അ‌ര്‍ദ്ധരാത്രിയോടെയാകും കരയിലെത്തുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവില്‍ കാരയ്‌ക്കലില്‍ നിന്നും 270 കിലോമീ‌റ്റര്‍ അകലെയാണ് ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനം. എന്നാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പുതുച്ചേരിയ്‌ക്കും ശ്രീഹരിക്കോട്ടയ്‌ക്കും മദ്ധ്യേ കരതൊടുന്ന കാ‌റ്റ് വടക്കുപടിഞ്ഞാറ് ദിശയിലാകും കരയില്‍ സഞ്ചരിക്കുക. ഇവിടെ എന്‍‌ഡിആര്‍എഫ് സംഘങ്ങളെയടക്കം നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ജാഗരൂകരാണ്. കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button