ErnakulamKeralaNattuvarthaLatest NewsNews

ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനം: നിർണ്ണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളിൽ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഒരു വർഷത്തോളം കാത്തിരിക്കണമെന്ന വ്യവസ്ഥയെക്കുറിച്ചായിരുന്നു കോടതിയുടെ പരാമർശം. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനു വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നും കാത്തിരിപ്പ് നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പേരിൽ കുടുംബക്കോടതികൾ അപേക്ഷ നിരസിക്കരുതെന്നും കോടതി വ്യക്തമാക്കി.

പ്രവാസി സംരംഭകർക്കായി നോർക്ക എസ്ബിഐ ലോൺ മേള: വിശദ വിവരങ്ങൾ അറിയാം

വിവാഹം കഴിഞ്ഞ് ഒരു വർഷമായില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. തുടർന്ന്, അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹർജി തീർപ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button