NewsBeauty & Style

മുഖം സോപ്പ് ഉപയോഗിച്ച് കഴുകുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

ചർമ്മത്തിലെ അഴുക്കു നീക്കാൻ സോപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ സോപ്പ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. വിപണിയിൽ ഇന്ന് വിവിധ ആകൃതികളിലും സുഗന്ധത്തിലുമുളള സോപ്പുകൾ ലഭ്യമാണ്. കുളിക്കാനും കൈ കഴുകാനും സോപ്പ് ഉപയോഗിക്കുന്നതിനോടൊപ്പം മിക്ക ആളുകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട്. ഇത്തരത്തിൽ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

തൊലിക്ക് ആവശ്യമുള്ള ലിപിഡുകള്‍ നശിപ്പിക്കാന്‍ സോപ്പിന് കഴിയും. സോപ്പുകള്‍ ചര്‍മ്മത്തിന്റെ പിഎച്ച് അളവ് മാറ്റുന്നു. സോപ്പുകള്‍ക്ക് ആല്‍ക്കലൈന്‍ പിഎച്ച് ഉണ്ട്, അത് 9 വരെയാകാം. ഈ ഉയര്‍ന്ന പിഎച്ച് ചര്‍മ്മത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും, ചര്‍മ്മത്തിന്റെ മുകളിലെ പാളിയിലെ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ മാറ്റി അതിനെ വരണ്ടതും പരുക്കനുമാക്കുകയും ചെയ്യുന്നു. സോപ്പുകള്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളിയെ ഹൈപ്പര്‍-ഹൈഡ്രേറ്റ് ചെയ്യുന്നുണ്ട്.

Also Read: ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഈന്തപ്പഴം

മുഖം കഴുകുമ്പോൾ 5.5 ന്റെ ഉചിതമായ പിഎച്ച് ഉള്ള ലിക്വിഡ് ഫേസ് വാഷുകള്‍ എല്ലായ്‌പ്പോഴും മികച്ച ഓപ്ഷനാണ്. ദിവസവും രണ്ട് നേരം ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അഴുക്ക് അകറ്റും. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന മലിനീകരണം, മേക്കപ്പ്, എണ്ണ, അഴുക്ക് എന്നിവ കളയാൻ ഇത് സഹായിക്കും. സോപ്പുകൾ ഉണങ്ങുമ്പോൾ ഉരച്ചിലുകള്‍ ഉണ്ടാകുകയും, ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഫേസ് വാഷുകൾ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button