NewsBeauty & StyleLife Style

വരണ്ട ചർമ്മം ഉള്ളവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

വിറ്റാമിൻ ഡിയുടെ അഭാവം ചർമ്മ പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമാകാറുണ്ട്

ഇന്ന് നിരവധി പേരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചർമ്മം. തണുപ്പുകാലങ്ങളിൽ വരണ്ട ചർമ്മം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ വർദ്ധിക്കാറുണ്ട്. വരണ്ട ചർമ്മം ഉള്ളവർ മോയ്സ്ചറൈസറുകൾ പുരട്ടുന്നത് നല്ലതാണ്. ചർമ്മത്തെ ബാഹ്യമായി സംരക്ഷിക്കുന്നതിന് പുറമേ, ആഹാര രീതികളിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. വരണ്ട ചർമ്മം ഉള്ളവർ ഭക്ഷണകാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അറിയാം.

വിറ്റാമിൻ ഡിയുടെ അഭാവം ചർമ്മ പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമാകാറുണ്ട്. വിറ്റാമിൻ ഡിയുടെ അളവ് ചർമ്മത്തിലെ ജലാംശവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനാൽ, സാൽമൺ കൂൺ, ഓറഞ്ച് ജ്യൂസ് എന്നിവ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ചർമ്മത്തിന്റെ വരൾച്ച അകറ്റാൻ സഹായിക്കും.

Also Read: ട്രെ​യി​നിടിച്ച് യു​വാ​വി​ന് ഗു​രു​ത​ര​ പ​രി​ക്കേറ്റു

വരണ്ട ചർമ്മം ഉള്ളവർ അമിതമായി മദ്യപിക്കുന്ന ശീലം പൂർണമായും ഒഴിവാക്കണം. ഇത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും. അതിനാൽ, വരണ്ട ചർമ്മം മൂലമുള്ള ആഘാതങ്ങൾ വർദ്ധിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button