സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും. മഞ്ഞുകാലത്ത് ചർമ്മം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മഞ്ഞുകാലമാകുമ്പോൾ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ചർമ്മത്തിന്റെ വരൾച്ച. അതിനാൽ, മഞ്ഞുകാലമാകുമ്പോൾ ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇക്കാലയളവിൽ മുഖം ഭംഗിയായി സൂക്ഷിക്കാനുളള പൊടിക്കൈകൾ പരിചയപ്പെടാം.
ശൈത്യകാലത്ത് മുഖത്തിന് അനുയോജ്യമായ ഫെയ്സ് പാക്കുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ പപ്പായ, തേൻ, പാൽ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഫെയ്സ് പാക്കിന് സാധ്യമാകും. കാൽക്കപ്പ് പപ്പായ അരച്ചെടുത്തതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പാൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
മഞ്ഞുകാലത്ത് ചർമ്മം വരണ്ടു പോകാതിരിക്കാൻ സഹായിക്കുന്ന ഒട്ടനവധി ഫെയ്സ് പാക്കുകൾ ഉണ്ട്. ഇവ തയ്യാറാക്കുന്നതിനായി കട്ടത്തൈര്, തേൻ എന്നിവയാണ് ആവശ്യമായ ചേരുവകൾ. മൂന്ന് ടേബിൾ സ്പൂൺ തേനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കട്ടത്തൈര് ചേർത്ത ശേഷം മിക്സ് ചെയ്യുക. ഇവ മുഖത്ത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാം.
Post Your Comments