Latest NewsNewsIndia

ഇന്ത്യന്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്താന്‍ മത്സരിച്ച് വിവിധ രാജ്യങ്ങള്‍

സിലോഡോംഗ്: ഇന്ത്യന്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്താന്‍ മത്സരിച്ച് വിവിധ രാജ്യങ്ങള്‍. അമേരിക്കന്‍ സൈന്യത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ സൈന്യമാണ് ഇന്ത്യന്‍ കരസേനയ്ക്കൊപ്പം സംയുക്ത സൈനിക പരിശീലനം ആരംഭിച്ചത്. ഗരുഡ് ശക്തി എന്ന പേരിലാണ് ഇന്തോനേഷ്യയിലെ സിലോഡോംഗില്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.

Read Also: കേബിൾ ടിവി, ഡിടിഎച്ച് നിരക്കുകൾ കുറഞ്ഞേക്കും, പുതിയ ഭേദഗതിയുമായി ട്രായ്

ഇന്തോനേഷ്യന്‍ സൈനികരെ കമാന്റോ പരിശീലനവും അടിയന്തിര സാഹചര്യങ്ങളിലെ പോരാട്ടരീതികളുമാണ് ഇന്ത്യന്‍ സൈനികര്‍ പരിശീലിപ്പിക്കുന്നത്. ഭീകരര്‍ക്കെതിരായ പോരാട്ടങ്ങളും ദുര്‍ഘടമായ ഭൂപ്രദേശത്ത് നടത്തേണ്ട പ്രതിരോധ രീതികളും സൈനിക പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് ഉത്തരാഖണ്ഡില്‍ നടത്തിവന്ന സംയുക്ത പരിശീലനത്തിലും ഇന്ത്യന്‍ കരസേനയുടെ അസം റജിമെന്‍് മികച്ച പോരാട്ടവീര്യമാണ് പ്രദര്‍ശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button