Latest NewsMollywoodNewsEntertainment

ലിംഗ നീതിക്കുവേണ്ടിയുള്ള കുടുംബശ്രി പ്രതിജ്ഞ പാതിയിൽ വിഴുങ്ങിയ സംസ്ഥാനത്തിന് ഇതിലും വലിയ സമ്മാനം കിട്ടാനില്ല: ഹരീഷ് 

മാധ്യമ ശ്രദ്ധനേടുന്നത് ഇറാനിയൻ സംവിധായികയുടെ മുടി കാരണമാണ്.

ഇരുപത്തിയേഴാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മെഹ്നാസ് മുഹമ്മദിക്ക് ആണ് ഇത്തവണ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. എന്നാൽ, രാജ്യത്ത് നടക്കുന്ന ആഭ്യന്തര പ്രശ്നത്താൽ മെഹ്നാസിന് യാത്രാ അനുമതി ലഭിച്ചിരുന്നില്ല. ചലച്ചിത്രമേളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൊഹ്നാസ് മുഹമ്മദി മുറിച്ച് നല്‍കിയ മുടി സുഹൃത്ത് അതീന വേദിയില്‍ ഉയര്‍ത്തി കാട്ടി. തുടര്‍ന്ന് മൊഹ്നാസ് മുഹമ്മദിയുടെ സന്ദേശവും ഉദ്ഘാടന വേദിയില്‍ വായിച്ചു. ‘ഞാന്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രതീകമാണ് ഈ മുടി ‘ എന്നായിരുന്നു ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആക്ടിവിസ്റ്റ് കൂടിയായ മെഹ്നാസ് മുഹമ്മദി മേളക്ക് നല്‍കിയ സന്ദേശം. ഈ വിഷയം ചൂണ്ടിക്കാട്ടി ഹരീഷ്  പേരടി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also:  മകൾക്ക് അവസരം കിട്ടാൻ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം: വെളിപ്പെടുത്തലുമായി റീഹാന

ഈ മുടിക്കഷ്ണം അക്കാദമി ഭാരവാഹികൾക്ക് മുട്ട് അടിക്കുന്നില്ലെങ്കിൽ ചലച്ചിത്ര അക്കാദമിയിൽ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് കാണാൻ പാകത്തിൽ സൂക്ഷിച്ച് വെക്കണം എന്നാണു സമൂഹ മാധ്യമത്തിൽ ഹരീഷ് കുറിച്ചത്.

പോസ്റ്റ് പൂർണ്ണ രൂപം,

ലിംഗ നീതിക്കുവേണ്ടിയുള്ള കുടുംബശ്രി പ്രതിജ്ഞ പാതിയിൽ വിഴുങ്ങിയ ഒരു സംസ്ഥാനത്തിന് ഇതിലും വലിയ സമ്മാനം കിട്ടാനില്ല…അങ്ങോട്ട് സമ്മാനം കൊടുക്കുമ്പോൾ അവർക്കിഷ്ടമുള്ള സമ്മാനം ഇങ്ങോട്ടും കിട്ടും…സ്ത്രീകൾക്ക് മുടി പുറത്ത് കാണിക്കാൻ അവകാശമില്ലാത്ത,സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടക്കുന്ന രാജ്യത്ത് നിന്ന് ഒരു സ്ത്രീയുടെ മുടിയെത്തി…അവരുടെ പ്രതിഞ്ജയും ഇവിടെ അവർ ഏറ്റു ചൊല്ലിപ്പിച്ചു…മെഹനാസ് മുഹമ്മദി..അഭിവാദ്യങ്ങൾ…??????❤️❤️❤️..ഈ മുടിക്കഷ്ണം അക്കാദമി ഭാരാവാഹികൾക്ക് മുട്ട് അടിക്കുന്നില്ലെങ്കിൽ ചലച്ചിത്ര അക്കാദമിയിൽ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് കാണാൻ പാകത്തിൽ സൂക്ഷിച്ച് വെക്കണം..??????

shortlink

Related Articles

Post Your Comments

Related Articles


Back to top button