Latest NewsNewsBusiness

ഷവോമി ഇന്ത്യയിലെ ചീഫ് ബിസിനസ് ഓഫീസർ രഘു റെഡ്ഡി സ്ഥാനമൊഴിഞ്ഞു

കടുത്ത വിപണി സമ്മർദ്ദവും, സർക്കാറിന്റെ നിയന്ത്രണങ്ങളും ഷവോമി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് രഘു റെഡ്ഡിയുടെ രാജി

ഷവോമി ഇന്ത്യയിലെ മുൻനിര ചീഫ് ബിസിനസ് ഓഫീസറായ രഘു റെഡ്ഡി രാജി സമർപ്പിച്ചു. കടുത്ത വിപണി സമ്മർദ്ദവും, സർക്കാറിന്റെ നിയന്ത്രണങ്ങളും ഷവോമി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് രഘു റെഡ്ഡിയുടെ രാജി. ഇന്ത്യയിൽ ഷവോമിയുടെ സ്മാർട്ട്ഫോൺ, സ്മാർട്ട് ടെലിവിഷൻ എന്നിവയ്ക്ക് വിപണി സാധ്യത വർദ്ധിപ്പിക്കാൻ ചൈനീസ് കമ്പനിയെ സഹായിച്ച വ്യക്തി കൂടിയാണ് രഘു റെഡ്ഡി. ഷവോമിയിലെ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന്റെ പിന്തുണയുള്ള ഇന്ത്യൻ ഓൺലൈൻ റീട്ടയിലർ സ്നാപ്ഡീലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

2020 മുതൽ ഉണ്ടായ അതിർത്തി പ്രശ്നങ്ങൾക്ക് പിന്നാലെ, ചൈനീസ് കമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഷവോമി അനധികൃതമായി വിദേശത്തേക്ക് പണം അയച്ചതായി ഇതിനോടകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നെങ്കിലും, ഇവ റോയൽറ്റി പേയ്മെന്റുകളാണെന്നാണ് ഷവോമിയുടെ വാദം. അടുത്തിടെ ഷവോമി ഉൾപ്പെടെയുള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളോട് ഇന്ത്യയിൽ നിന്നും കൂടുതൽ കയറ്റുമതി ചെയ്യാനും പ്രാദേശിക വിതരണ ശൃംഖലകൾ നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ‘ഇയർ ഇൻ സെർച്ച് 2022’: ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമ ഇതാണ്

shortlink

Related Articles

Post Your Comments


Back to top button