Latest NewsNewsIndia

അംഗീകാരമില്ലാത്ത തൊഴിൽ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത കാണിക്കണം: വി മുരളീധരൻ

ന്യൂഡൽഹി: അംഗീകാരമില്ലാത്ത തൊഴിൽ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുവാൻ കേന്ദ്രം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: സമ്മതമില്ലാതെ ഫോൺ ചോർത്തുന്നതും കോളുകൾ റെക്കോർഡ് ചെയ്യുന്നതും സ്വകാര്യതയുടെ ലംഘനം: ഹൈക്കോടതി

പ്രവാസികളുടെ വിഷയത്തിൽ ഏറെ കരുതലോടെയുള്ള സമീപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന ഭരണകൂടങ്ങളാണ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാതെയുള്ള തൊഴിലാളിക്കടത്ത് നടത്തുന്നവരെ നിയമപരമായ ചട്ടക്കൂട്ടിലേക്ക് നിർത്തേണ്ടത്. തായ്‌ലാൻഡിലടക്കം ഇന്ത്യക്കാർ ബന്ദിക്കളാക്കപ്പെട്ട സംഭവത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ റിക്രൂട്ട്‌മെന്റ് നടന്നിരുന്നതായും അദ്ദേഹം അറിയിച്ചു.

ഇത്തരത്തിൽ ചതിക്കുഴികളിൽ പെട്ടുപോകുന്നവരെ സുരക്ഷിതരായി രാജ്യത്ത് തിരികെയെത്തിക്കാൻ തീവ്ര ശ്രമങ്ങളുണ്ടാകുന്നുണ്ട്. വിചാരണ നടപടികൾ അഭിമുഖീകരിക്കേണ്ടി വരുന്നവർക്ക് നിയമസഹായവുമായി രാജ്യം കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കും: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഫിൻലാൻഡ് അംബാസിഡർ

shortlink

Related Articles

Post Your Comments

Related Articles


Back to top button