കുവൈത്ത് സിറ്റി: സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. നിലവിലെ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ വാഹനങ്ങളുടെ എണ്ണം കൂട്ടാൻ കുവൈത്ത് അനുമതി നൽകി.
പരമാവധി വാഹനങ്ങളുടെ എണ്ണം 90ൽ കൂടാൻ പാടില്ല. ബൈക്കുകൾ 4 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുതെന്നും ഡെലിവറി ബോയ്‌സ് ഹെൽമറ്റ് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. ഡ്രൈവർക്ക് യൂണിഫോം നിർബന്ധം. ഡെലിവറി വാഹനങ്ങൾ റിങ് റോഡ്, ഹൈവേ എന്നിവ ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി. അതേസമയം, ഡെലിവറിക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്ക് 3 വർഷത്തിൽ കൂടുതൽ പഴക്കം വേണ്ട. 7 വർഷത്തിനുശേഷം ഇവ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
Post Your Comments