Latest NewsKeralaNews

പ്രവാസികളുടെ മക്കളുടെ ഉപരിപഠനം: നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം

തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

Read Also: ‘എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും, പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ?’: ഹൈക്കോടതി

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആർ ( എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽപ്പെട്ടവരുടെയും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിക്കുക. സ്‌കോളർഷിപ്പിനപേക്ഷിക്കുന്നവരുടെ വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.

പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാർക്കുളളവരും, റഗുലർ കോഴ്സിന് പഠിക്കുന്നവർക്കും മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ.

അപേക്ഷകൾ www.scholarship.norkaroots.org എന്ന വെബ്ബ്‌സൈറ്റ് വഴി ഓൺലൈനിലൂടെയാണ് നൽകേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബർ 23.

കൂടുതൽ വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (+91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ്സ കോൾ സർവ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

നോർക്ക ഡയറക്ടേഴസ് സ്‌കോളർഷിപ്പ് പദ്ധതിക്കായി സംസ്ഥാന സർക്കാർ വിഹിതവും, നോർക്കറൂട്ട്‌സ് ഡയറക്ടേഴ്‌സ് വിഹിതവും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യായന വർഷം 350 വിദ്യാർത്ഥികൾക്കായി 70 ലക്ഷം രൂപ സ്‌കോളർഷിപ്പിനത്തിൽ അനുവദിച്ചിരുന്നു. നോർക്കാ റൂട്ട്‌സ് വൈസ് ചെയർമാനും ഡയറക്ടറുമായ എം എ യൂസഫലി, ഡയറക്ടർമാരായ ഡോ ആസാദ് മൂപ്പൻ, ഡോ രവി പിളള, ജെ കെ മേനോൻ, സി വി റപ്പായി, ഒ വി മുസ്തഫ എന്നിവരാണ് പദ്ധതിക്കായി തുക സംഭാവന ചെയ്തത്.

Read Also: സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുകൾ: അപേക്ഷ സമർപ്പിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button