കൊച്ചി: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി. വ്യവസായ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. 10010 യൂണിറ്റുകള്‍ ജില്ലയില്‍ പുതുതായി നിലവില്‍ വന്നു. ഇതിലൂടെ 856 കോടി രൂപയുടെ നിക്ഷേപവും 24403 തൊഴിലവസരങ്ങളും ഉണ്ടായി.
സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് 8 മാസവും 6 ദിവസവും മാത്രം പിന്നിടുമ്പോള്‍ കേരളത്തില്‍ 98834 സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചെന്ന് വ്യവസായ മന്ത്രി പറഞ്ഞു. 6,106 കോടി രൂപയുടെ നിക്ഷേപവും 2,15,522 തൊഴിലുകളും 8 മാസം കൊണ്ടുണ്ടായി.
ഏതെങ്കിലുമൊരു ചെറിയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ കേരളം നിക്ഷേപസൗഹൃദമല്ലെന്ന വാര്‍ത്തകള്‍ പലരും പടച്ചുവിടുന്നു. ഇത്തരം നുണകളില്‍ അഭിരമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് കേരളം നേടിയ ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments