റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്സുമാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. നഴ്സിംഗിൽ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി/ എംഎസ്‌സി/ പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
കാർഡിയോളജി/ ER/ ICU/ NICU/ Hmt¦mfPn/ OT (OR )/ PICU/ ട്രാൻസ്പ്ലാന്റ് എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്കാ റൂട്ടസിന്റെ വെബ്സൈറ്റ് ആയ www.norkaroots.org ൽ നൽകിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ഇതിനായുളള അഭിമുഖം ഡിസംബർ 20 മുതൽ ഹൈദരാബാദിൽ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ നേരിട്ട് ഹൈദരാബാദിൽ എത്തിച്ചേരേണ്ടതാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി സ്ഥലം എന്നിവ അറിയിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയിൽ നിന്നും), +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).
Read Also: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : മധ്യവയസ്കൻ അറസ്റ്റിൽ
Post Your Comments