KasargodNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : മധ്യവയസ്കൻ അറസ്റ്റിൽ

മത്സ്യത്തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ല നേതാവ് തൈക്കടപ്പുറം അഴിത്തലയിലെ കെ.പി. ഇസ്മായിൽ എന്ന കബർദാനെയാണ് (49) നീലേശ്വരം എസ്.ഐ പി. രാജീവൻ അറസ്റ്റു ചെയ്തത്

നീലേശ്വരം: മതപഠനത്തിനെത്തിയ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എസ്.ടി.യു നേതാവ് പൊലീസ് പിടിയിൽ. മത്സ്യത്തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ല നേതാവ് തൈക്കടപ്പുറം അഴിത്തലയിലെ കെ.പി. ഇസ്മായിൽ എന്ന കബർദാനെയാണ് (49) നീലേശ്വരം എസ്.ഐ പി. രാജീവൻ അറസ്റ്റു ചെയ്തത്.

Read Also : ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന 10 വാഹനങ്ങളുടെ പട്ടിക പുറത്ത്, റെക്കോർഡ് നേട്ടവുമായി മാരുതി

ഒക്ടോബർ 10 മുതൽ നവംബർ രണ്ടു വരെയുള്ള ദിവസങ്ങളിൽ കബർദാന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന്, സംഭവം കുട്ടി മദ്രസ അധ്യാപകരെ അറിയിക്കുകയായിരുന്നു. മദ്രസ അധികൃതർ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം ആണ് കേസെടുത്തത്. തുടർന്ന്, ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button