ഈരാറ്റുപേട്ട: സിഗരറ്റ് കുറ്റി കൊണ്ട് കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ ബന്ധു പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി ലിജോ ജോസഫിനെയാണ് (30) അറസ്റ്റ് ചെയ്തത്.
ഇയാള്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി ഉപയോഗിച്ച് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികളെയാണ് കുത്തിപ്പരിക്കേല്‍പിച്ചത്. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും തുടര്‍ന്ന്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്ക് ഈരാറ്റുപേട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ കൊലപാതകം, അടിപിടി, പോക്സോ, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കല്‍ എന്നീ കേസുകള്‍ നിലവിലുണ്ട്.
ഈരാറ്റുപേട്ട എസ്എച്ച്‌ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വി.വി. വിഷ്ണു, സി.പി.ഒമാരായ ജോബി ജോസഫ്, അനൂപ് സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments