വാഗമൺ: വനിതാ സിവിൽ പൊലീസ് ഓഫിസർ വിഷം കഴിച്ചു ജീവനൊടുക്കി. കുമളി പൊലീസ് സ്റ്റേഷനിലെ സിപിഒ നല്ലതണ്ണി പുതുവലിൽ പ്രഭു സിംഗിന്റെ ഭാര്യ മെർലിൻ ഗീത (33) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു ജോലിക്കായി ബസിൽ വരുന്നതിനിടെ താൻ വിഷം കഴിച്ചതായി സുഹൃത്തായ സിവിൽ പൊലീസ് ഓഫീസറെ ഫോണിൽ അറിയിച്ചു. തുടർന്ന്, ഉടൻ തന്നെ പൊലീസ് എത്തി ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞയിടെയാണ് മെർലിനെ പീരുമേട്ടിൽ നിന്നു കുമളി സ്റ്റേഷനിലേക്കു സ്ഥലം മാറ്റിയത്. സംസ്കാരം നടത്തി. മക്കൾ: അലൻ, ഗാർഡൻ.
Post Your Comments