ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കാസർഗോഡ് മധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർഗോഡ് മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്കർ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ വിൽപനക്കായി കടത്തിയ മയക്കുമരുന്നുമായിട്ടാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
Read Also : ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ ബാങ്കും, ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിന് തുടക്കമിട്ടു
കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കെ. എൽ 7 സി. വി 1120 നമ്പറിലുള്ള കാറിൽ വിൽപനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം. ഡി. എം. എയും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തു. മംഗലാപുരത്തു നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.
പ്രിവൻറീവ് ഓഫീസർ ഇ. കെ. അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്, വനിത സിവിൽ എക്സൈസ് ഓഫീസർ ബബിത രാജ്, ഐ. ബി പ്രിവൻറീവ് ഓഫീസർ അലക്സാണ്ടർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments