Latest NewsKeralaNews

വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ച നിലയില്‍ 

വടകര: വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകളാണ് തീ വെച്ച് നശിപ്പിച്ചത്. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അതേസമയം, എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരി മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്.

വെള്ളിയാഴ്‌ച പകൽ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന്‌ മുൻപായിരുന്നു അക്രമണം. “ട്രാബിയോക്‌’ എന്ന മയക്കുമരുന്ന്‌ ഗ്യാങ്‌ യുഡിഎസ്‌എഫ്‌ നേതാക്കൾക്കൊപ്പം അപർണയെ ആക്രമിക്കുകയായിരുന്നുവെന്ന് ആണ് എസ്എഫ്ഐ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button